അവാര്‍ഡുകളും അംഗീകാരങ്ങളും

വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തി‍ല്‍ 100 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചും100 ശതമാനം നികുതിപ്പിരിവും നടത്തിയും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. 2019 ല്‍ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ്, ജൈവവൈവിധ്യ സ്റ്റാള്‍ 2020 ല്‍ ശുചിത്വ പദവി എന്നിവ കരസ്ഥമാക്കി.  2021--22 ല്‍ റ്റി.എസ്,പി പദ്ധതി 100 ശതമാനം ചെലവഴിച്ചു.  2019--20 വര്‍ഷത്തെ പദ്ധതി ആസൂത്രണ നിര്‍വ്വഹണത്തിന്‍റെയും ഭരണ നിര്‍വ്വഹണത്തിന്‍റെയും മികവിന്‍റെ അടിസ്ഥാനത്തില്‍ ത്രിതലപഞ്ചായത്തുകള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിന് ഇടുക്കി ജില്ലയില്‍ നിന്നും രണ്ടാംസ്ഥാനം നേടി. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്  സംസ്ഥാനത്തിന് ആകമാനം മാത്യകയാവുകയാണ് 2025 ല്‍  മികച്ച പച്ചത്തുരുത്തുകള്‍ക്കുള്ള സംസ്ഥാന സ്പെഷ്യ‍ല്‍  ജൂറി പുരസ്ക്കാരം ലഭിച്ചു.