അവാര്‍ഡുകളും അംഗീകാരങ്ങളും
വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 100 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചും, 100 ശതമാനം നികുതിപ്പിരിവും നടത്തിയും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. 2019 ല്‍ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ്, ജൈവവൈവിധ്യ സ്റ്റാള്‍ 2020 ല്‍ ശുചിത്വ പദവി , എന്നിവ കരസ്ഥമാക്കി. 2021--22 ല്‍ റ്റി.എസ്,പി പദ്ധതി 100 ശതമാനം ചെലവഴിച്ചു. 2019--20 വര്‍ഷത്തെ പദ്ധതി ആസൂത്രണ നിര്‍വ്വഹണത്തിന്റെയും ഭരണ നിര്‍വ്വഹണത്തിന്റെയും മികവിന്റെ അടിസ്ഥാനത്തില്‍ ത്രിതലപഞ്ചായത്തുകള്‍ക്ക് നല്കുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിന് ഇടുക്കി ജില്ലയില്‍ നിന്നും രണ്ടാംസ്ഥാനം നേടി. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തിന് ആകമാനം മാത്യകയാവുകയാണ് . 2025 ല്‍ മികച്ച പച്ചത്തുരുത്തുകള്‍ക്കുള്ള സംസ്ഥാന സ്പെഷ്യല്‍ ജൂറി പുരസ്ക്കാരം ലഭിച്ചു.