മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

May 29, 2026

വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭരണസമിതി അംഗങ്ങളുടെ നേത്യത്വത്തി‍‍ല്‍ വാര്‍ഡുതല ശുചിത്വ സമിതി,  ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ് തൊഴിലാളിക‍ള്‍, സന്നദ്ധ പ്രവര്‍ത്തക‍ര്‍, ആശാ പ്രവര്‍ത്തക‍ര്‍  എന്നിവരുടെ സഹകരണത്തോടെ വാര്‍ഡുകളി‍ല്‍ ശുചീകരണ പ്രവര്‍ത്തനങ്ങ‍ള്‍ നടത്തി. ഓടകളിലെ തടസ്സം നീക്കുകയും ഫോംഗിങ്ങ് നടത്തുകയും ചെയ്തു. കൂടാതെ  കര്‍ഷകര്‍ക്ക് റബ്ബര്‍തോട്ടങ്ങളി‍ലെ ചിരട്ടക‍ള്‍‍‍‍‍‍‍‍ കമഴ്ത്തി വയ്ക്കുന്നതിനും കൊക്കോ കര്‍ഷകര്‍ക്ക് കൊക്കോ തൊണ്ടുക‍ള്‍ യഥാക്രമം സംസ്ക്കരിക്കുന്നതിനും  വീടുകളില്‍ പാഴ്വസ്തുക്കളിലും മറ്റുമായി വെള്ളം കെട്ടിനിന്ന് കൊതുകുവളരുന്ന സാഹചര്യം സ്യഷിട്ടിക്കുന്നതിനെതിരെയും ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ജനങ്ങളി‍ല്‍ അവബോധം സ്യഷ്ടിക്കുകയും ചെയ്തു. രിസര ശുചിത്വം ഉറപ്പാക്കുകജലജന്യ രോഗങ്ങള്‍ തടയുകപൊതുവിട മാലിന്യ നിര്‍മാര്‍ജനം ശക്തിപ്പെടുത്തുകശുചീകരണ പ്രവര്‍ത്തനങ്ങളി‍ല്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.   ജലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് പ്രതിരോധ മരുന്നുകളുടെ വിതരണവും നടത്തി വരുന്നു. 

മഴക്കാല  പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി