ഹരിത കര്‍മ്മ സേന

വെളളിയാമറ്റം ഗ്രാമപഞ്ചയാത്തി‍ല്‍ തെരഞ്ഞെടുക്കപ്പെട്ട ഓരോ വാര്‍ഡില്‍ നിന്നും 2 പേര്‍ വീതമുള്ള വനിതകളുടെ ഗ്രൂപ്പാണ് ഹരിത കര്‍മ്മ സേനഹരിത കര്‍മ്മസേനയ്ക്ക് പഞ്ചായത്ത് തല ഭാരവാഹികളും ഓരോ ഗ്രൂപ്പിനും പ്രത്യേക നേത്യത്വങ്ങളും ഉണ്ട്തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക്   ഹരിതസേന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംബന്ധിച്ചും മാലിന്യ നിര്‍മാര്‍ജ്ജന സംസ്കരണം എന്നിവയ്ക്കായി 2 ദിവസ പരിശീലനം കുടുംബശ്രീയും ഹരിത കേരള മിഷനും നല്‍കുകയുണ്ടായി.പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പ്രക്യതിയില്‍ വരുത്തുന്ന ദോഷങ്ങളെ സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധനം നല്‍കാനും പ്ലാസ്റ്റിക്ക്ജന്യ വസ്തുക്കള്‍ അലക്ഷ്യമായി വീട്ടു പരിസരത്തും നാട്ടിലും വലിച്ചെറിയുന്ന പ്രവണത നിരുത്സാഹപ്പെടുത്താനും കഴിയുംഹരിതകര്‍മ്മസേന വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിച്ച് സംസ്കരണ കേന്ദ്രത്തിലെത്തിച്ച് നശിപ്പിക്കുകയോ റീ സൈക്കിള്‍ ചെയ്ത് വിനിയോഗിക്കുകയോ മറ്റ് ഇതര ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയോ ചെയ്യാംഇതിനായി കലയന്താനിയില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്‍്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്ഭാവിയില്‍ പ്ലാസ്റ്റിക്ക്  റിസ്ക്ക് കുറഞ്ഞ പഞ്ചായത്ത് പ്രദേശമാക്കുകയാണ് ലക്ഷ്യമിടുന്നത്.ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.