കാഴ്ചപ്പാടും ദൌത്യവും

1. കാഴ്ചപ്പാട് (Vision)

 

ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് എന്നത് സമഗ്രവും സമ്പൂര്‍ണ്ണവും സുസ്ഥിരവുമായ വികസനം ലക്ഷ്യം വച്ചുകൊണ്ടുളള പദ്ധതികള്‍ ആവിഷ്ക്കരിച്ച് മാതൃകാ പഞ്ചായത്ത് ആയി മാറ്റുന്നതിനുളള പ്രവര്‍ത്തനം

ഉദ്ദേശ്യം: എല്ലാ പൗരന്മാർക്കും മെച്ചപ്പെട്ട ജീവിത സൌകര്യങ്ങ‍ള്‍ ഉറപ്പുവരുത്തുന്നതിനോടൊപ്പം വരുമാനധിഷ്ഠിത പദ്ധതിക‍ള്‍ക്ക് മുന്‍ തൂക്കം നല്‍കി ഒരു മാതൃകാ ഗ്രാമമായി മാറാനുള്ള ദീർഘകാല ലക്ഷ്യം.

ഉദാഹരണങ്ങൾ:

  • പച്ചപ്പും ജലസമൃദ്ധിയും നിലനിർത്തുന്ന പ്രകൃതി സൗഹൃദ ഗ്രാമം
  • പൂർണ്ണമായ ശുചിത്വവും ആരോഗ്യകരമായ ജീവിത അന്തരീക്ഷവും.
  • അടിസ്ഥാന വിദ്യാഭ്യാസത്തിന് മുന്‍‍ഗണന
  • ദാരിദ്ര്യരഹിതവും, എല്ലാവർക്കും വിദ്യാഭ്യാസം, ആരോഗ്യം,  തൊഴിൽ എന്നിവ ഉറപ്പുവരുത്തുന്നതുമായ ഒരു സമൂഹം.
  • ഗ്രാമീണ റോഡുകളുടെ പൂര്‍ത്തീകരണം 

 

2. ദൗത്യം (Mission) 

വാർഡ് സഭകൾ, ഗ്രാമസഭകൾ എന്നിവയിലൂടെ ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി വികസന പദ്ധതികൾ തയ്യാറാക്കുക.

ഉദ്ദേശ്യം:  സുസ്ഥിര വികസനം നടപ്പിലാക്കുന്നതിനായി ഓരോ മേഖലയിലെയും നേട്ടങ്ങള്‍ നിലനിര്‌‍ത്തിയും പോരായ്മകള്‍ പരിഹരിച്ചും  കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രധാന ലക്ഷ്യങ്ങളും പ്രവർത്തന രീതികളും ആവിഷ്ക്കരിക്കല്‍

ഉദാഹരണങ്ങൾ:

വികസന പദ്ധതികളുടെ ആസൂത്രണം :  ജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങൾ ഗ്രാമസഭകൾ , പൊതുസഭകള്‍ എന്നിവയിലൂടെ  കണ്ടെത്തി വികസന പദ്ധതികൾ തയ്യാറാക്കുക.

അടിസ്ഥാന സൗകര്യ വികസനം: റോഡുകൾ, ആരോഗ്യ കേന്ദ്രങ്ങൾ , വൈദ്യുതി,കുടിവെള്ളം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്നിവയുടെ അടിസ്ഥാന സൌകര്യങ്ങ‍ള്‍ മെച്ചപ്പെടുത്തിയും ജനസൌഹൃദ അന്തരീക്ഷം സൃഷ്ടിച്ച് പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഇത് വഴി ലഭ്യമാക്കുക.

 

കാര്യക്ഷമമായ സേവനങ്ങൾ: സുതാര്യമായ ഭരണത്തിലൂടെയും  ഓൺലൈൻ സംവിധാനങ്ങളിലൂടെയും പൊതുജനങ്ങൾക്ക് പഞ്ചായത്തി‍ല്‍ നിന്നുളള സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുക.

സുസ്ഥിര ഉപജീവനം:  തരിശ് ഭൂമി പൂര്‍ണ്ണമായും കൃഷിയോഗ്യമാക്കുകയും ചെറുകിട വ്യവസായങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ചും സംരഭകത്വ വികസന പരിശീലനങ്ങ‍ള്‍ , സെമിനാറുകള്‍ എന്നിവ നടത്തി ചെറുകിട സൂക്ഷ സംരഭങ്ങ‍ള്‍ നടത്തുന്നതിന് പ്രാപ്തരാക്കി  വരുമാന വര്‍ദ്ധനവ് ഉറപ്പാക്കുക