ഞണ്ടിറുക്കി വെളളച്ചാട്ടം
വെളളിയാമറ്റം ഗ്രാമപഞ്ചായത്തിലെ പൂമാലയിലാണ് ഞണ്ടിറുക്കി തോട് ദൃശ്യമാകുന്നത്. കിഴക്കേ മേത്തൊട്ടിയിലെ കിഴക്കന്‍ മലയില്‍ നിന്നും മേത്തൊട്ടിയിലെ മുഴങ്ക് തോട് കൂടി ചേര്‍ന്നാണ് ഞണ്ടിറുക്കി രൂപപ്പെടുന്നത്. ഇടുങ്ങിയ പാറക്കെട്ടുകള്ക്കിടയിലൂടെയുളള ജലസമൃദ്ധി പ്രദേശത്തൊരു പ്രത്യേക കാഴ്ചയാണ്. അവിടെ നിന്നും 600 മീറ്റര്‍ ചെങ്കുത്തായ താഴ്ചയിലേക്ക് പതിക്കുന്ന ഈ വെളളച്ചാട്ടം വീണ്ടും ഭൂമിക്കടിയിലെ വിവിധ ഗുഹകളിലൂടെ ഒഴുകി 500 മീറ്ററോളം ദൂരം കഴിയുമ്പോഴാണ് വീണ്ടും ഭൂമിയില്‍ പ്രത്യക്ഷമാകുന്നത്. ഈ കാഴ്ച അപൂര്‍വ്വമാണ്. 8 മാസത്തോളം ഈ വെളളച്ചാട്ടം പൂര്‍ണ്ണമായ തോതില്‍ ദൃശ്യമാകുന്നത്. സ്വഭാവികമായ ഈ വെളളച്ചാട്ടത്തില്‍ നിന്നും ഏകദേശം 6 മാസക്കാലത്തേക്ക് 6 വാര്‍ഡുകളിലെങ്കിലും പൂര്‍ണ്ണമായും വൈദ്യുതി നല്കാന് കഴിയുന്ന വിധത്തില്‍ മിനി ജലവൈദ്യുത പദ്ധതി ആരംഭിക്കാന്‍ കഴിയുന്നത് പഞ്ചായത്തിന് പ്രതിവര്‍ഷം 7 ലക്ഷം രൂപയോളം അധിക വരുമാനം ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഞണ്ടിറുക്കി തോടിന്റെ ഈ സൌന്ദര്യം മേത്തൊട്ടി മുതല്‍ പൂമാലവരെ ദൃശ്യമാകുന്നത് കാണാന്‍ ധാരാളം ടുറിസ്റ്റുകള്‍ നിലവില്‍ എത്തിച്ചേരുന്നുണ്ട്.